യുക്രെയ്ന്‍ യുദ്ധം മാര്‍പാപ്പയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് റഷ്യ

മോസ്‌ക്കോ: യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് മാര്‍പാപ്പയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് റഷ്യ. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ വക്താവ് ദിമിത്രി പെസ്‌ക്കോവാണ് ഇക്കാര്യം അറിയിച്ചത്.

യുക്രെയ്‌നിലെ സ്ഥിതിഗതികളെക്കുറിച്ച് മാര്‍പാപ്പയുമായി സംസാരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകള്‍. പാപ്പയ്ക്ക് പുറമെ അമേരിക്ക, ഫ്രാ്ന്‍സ് എന്നിവയുമായും ഇതേ വിഷയം സംസാരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയി്ച്ചു.

കഴിഞ്ഞദിവസം മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നോട്ടുവച്ച ശുപാര്‍ശയെയും പ്രസ്താവനയില്‍ പരാമര്‍ശിച്ചു. പുടിനെയും ജോ ബൈഡനെയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക കിറിലിനെയും ഇക്കാര്യത്തിനു വേണ്ടി ബന്ധപ്പെടണമെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചിരുന്നത്. സാധ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയാണെങ്കില്‍ പോസിറ്റിവായ ഫലം കിട്ടുമെന്നും ദിമിത്രി അഭിപ്രായപ്പെട്ടു.

എട്ടുമാസത്തോളമായി തുടരുന്ന യുക്രെയന്‍-റഷ്യ പ്രതിസന്ധിയില്‍ നാനൂറോളം കൊച്ചുകുട്ടികളും ആറായിരത്തോളം മുതിര്ന്നവരും കൊല്ലപ്പെട്ടിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.