പുടിനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു, പക്ഷേ മറുപടി കിട്ടിയില്ല; വെളിപെടുത്തലുമായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിന്റെ മൂന്നാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രസിഡന്റ് വഌഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ റഷ്യയില്‍ നിന്ന് മറുപടി ലഭിച്ചില്ല എന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപെടുത്തല്‍. ഇറ്റാലിയന്‍ ദിനപത്രമായ കൊറിയേറെ ദേല്ല സേറയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് കൂടിക്കാഴ്ചയ്ക്ക് വേണ്ടതായ നടപടികള്‍ സ്വീകരിച്ചത്. റഷ്യ എന്തുകൊണ്ടാണ് ഇത്രയും പ്രകോപിതമായിരിക്കുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും പാപ്പ പ്രതികരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.