കത്തോലിക്കാ വൈദികനെ കൊന്നത് ഈ മനുഷ്യനോ?


ഫ്രഞ്ച് കത്തോലിക്കാ വൈദികനായ ഫാ. ഒലിവറിനെ കൊന്നതെന്ന് കരുതപ്പെടുന്ന വ്യക്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടിയിരുന്നുവെന്ന് ഫ്രഞ്ച് കത്തോലിക്കാ മീഡിയ പുറത്തുവിട്ടു. 2020 ജൂലൈയില്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ ഫ്രാന്‍സിലെ നാന്റെ കത്തീഡ്രല്‍ ആക്രമണക്കേസില്‍ പ്രതിയായ ഇമ്മാനുവല്‍ എന്ന റുവാണ്ടക്കാരനാണ് ഫാ. ഒലിവറിനെ കൊന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

നാല്പതുവയസുകാരനായ ഇയാള്‍ 2016 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടിയത്. ഫ്രഞ്ച് കത്തോലിക്കാ ന്യൂസ്‌പേപ്പറായ ലാ ക്രോയിക്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വച്ചായിരുന്നു ഇമ്മാനുവല്‍ പാപ്പായെ കണ്ടത്.

കരുണയുടെ വര്‍ഷം പ്രമാണിച്ച് സംഘടിപ്പിച്ച പ്രോഗ്രാമായിരുന്നു അത്. ഫ്രാന്‍സ്, പോളണ്ട്, റോം എന്നിവിടങ്ങളില്‍ നി്ന്നായി 3600 പേര്‍ അന്ന് ആ പ്രോഗ്രാമില്‍ സംബന്ധിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.