തിരുഹൃദയനാഥന്റെ രൂപത്തിന്റെ ശിരസും കൈകളും വെട്ടിമാറ്റിയ നിലയില്‍

സ്‌പെയ്ന്‍: ഏതൊരു ദൈവവിശ്വാസിയുടെയും ഹൃദയം ഭേദിക്കുന്ന കാഴചയ്ക്കാണ് സ്‌പെയ്‌നില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. സെവില്ലിയിലെ ലാ റോഡ ദെ അന്‍ഡാലുഷ്യയിലെ തിരുഹൃദയരൂപത്തിന്റെശിരസും കൈകളും ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു.

. 1952 ലാണ് ഇവിടെ തിരുഹൃദയനാഥനോടുള്ള ഭക്തിവണക്കങ്ങള്‍ക്കായി വിശുദ്ധ രൂപം സ്ഥാപിച്ചത്. 1919 ല്‍ അല്‍ഫോന്‍സോ പതിമൂന്നാമന്‍ രാജാവ് സ്‌പെയ്‌നെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചതിന്റെ സ്മരണയ്ക്കായിട്ടായിരുന്നു ഇത്. വെട്ടി മാറ്റപ്പെട്ട ഈശോയുടെ രൂപം വിശ്വാസികളില്‍ വേദനയുളവാക്കുന്ന കാഴ്ചയായതിനാല്‍ അത് ഇപ്പോള്‍ കറുത്ത തുണികൊണ്ട് മറച്ചുവച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് അനേകം വിശ്വാസികള്‍ ഇവിടെ തടിച്ചുകൂടിയിരുന്നു.

തിരുഹൃദയവണക്കമാസം ആചരിക്കുന്ന ഈ മാസം ഇങ്ങനെയൊരു സംഭവം ഉണ്ടായത് വിശ്വാസികളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.