നമ്മുടെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവങ്ങളില്‍ ഈശോ പറയുന്നത് എന്തെന്ന് കേള്‍ക്കൂ

നമ്മുടെ സങ്കടങ്ങള്‍ക്ക് ആരാണ് കാരണക്കാര്‍? നമ്മുടെ പാപങ്ങള്‍ക്ക് നാം തന്നെയാണ് കാരണക്കാരെങ്കിലും നമ്മുടെ സങ്കടങ്ങള്‍ക്ക് നാം ഉത്തരവാദികളോ കാരണക്കാരോ ആയിരിക്കണമെന്നില്ല. അപ്രതീക്ഷിതമായി ജീവിതത്തില്‍ സ ംഭവിക്കുന്ന തകര്‍ച്ചകളും വിശ്വസിച്ചവരില്‍ നിന്നുളള വഞ്ചനകളും ആപത്തില്‍ ആരും സഹായിക്കാനില്ലാതെ വരുന്നതുമെല്ലാം നമ്മുടെ സങ്കടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ആരും സഹായിക്കാനില്ലാത്ത അവസ്ഥ.. ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ.. മനസ്സില്‍ തോരാതെ പെയ്യുന്ന സങ്കടങ്ങള്‍.. ആരും മനസ്സിലാക്കാനോ ആരോടും തുറന്നുപറയാനോ കഴിയാത്ത സാഹചര്യം. അപകടകരമായ വിധത്തില്‍ ഭാവി നമ്മെ തുറിച്ചുനോക്കുന്നു. പലതിനും ഉത്തരം കൊടുക്കേണ്ടിവരുന്നത് നമ്മള്‍ മാത്രം.

ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് മാത്രമേ ഈ നിമിഷങ്ങളൂടെ രൂക്ഷതയും സങ്കടവും മനസ്സിലാവൂ. മനസ്സിന് അപ്പോള്‍ എന്തൊരു ഭാരമായിരിക്കും? ഇങ്ങനെ മനസ്സ് തകര്‍ന്നു, നിരാശരും നിസ്സഹായരുമായി കഴിയുന്നവരോട് ഈശോ പറയുന്നത് എന്താണെന്ന് കേള്‍ക്കണോ

നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട.. ദൈവത്തില്‍ വിശ്വസിക്കുവിന്‍. എന്നിലും വിശ്വസിക്കുവിന്‍.( യോഹ 14:1)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.