ആരോഗ്യം അനുവദിക്കുന്നില്ല, സേലം ബിഷപ് സെബാസ്റ്റ്യനപ്പന്‍ രാജിവച്ചു

സേലം:തമിഴ് നാട്ടിലെ സേലം രൂപതാധ്യക്ഷന്‍ ബിഷപ് സെബാസ്റ്റ്യനപ്പന്‍ സിങ്കരായന്‍ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി.

68 കാരനായ ഇദ്ദേഹം ജനുവരി 18 നാണ് രാജിവച്ചത്. ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ് ലോറന്‍സ് പയസ് ദൊരൈരാജിനെ നിയമിച്ചു. കത്തോലിക്കാ സഭയില്‍ മെത്രാന്റെ റിട്ടയര്‍മെന്റ് പ്രായം 75 ആണ്.

എന്നാല്‍ അത്രയും കാലം തുടരാന്‍ ആരോഗ്യം അനുവദിക്കാത്തതുകൊണ്ടാണ് ബിഷപ് സെബാസ്റ്റ്യനപ്പന്‍ രാജി സമര്‍പ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.