ആദ്യ ഇന്ത്യന്‍ സലേഷ്യന്‍ ജനറല്‍ കൗണ്‍സിലര്‍ അന്തരിച്ചു

ഡാര്‍ജലിംങ്: സലേഷ്യന്‍ ജനറല്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍ ഫാ. തോമസ് പനക്കീഴം അന്തരിച്ചു. 91 വയസായിരുന്നു. ബാംഗ്ലൂരിലെ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.

നീണ്ട 18 വര്‍ഷം അദ്ദേഹം മുംബൈ സലേഷ്യന്‍ പ്രൊവിന്‍സിന്റെ ജനറല്‍ കൗണ്‍സിലറായിരുന്നു. 1981 ല്‍ ആഫ്രിക്കയില്‍ സലേഷ്യന്‍ സഭ മിഷന്‍ ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഇന്ന് ഈസ്റ്റ് ആഫ്രിക്കയില്‍ സലേഷ്യന്‍ സഭ അതിവേഗം വളര്‍ന്നിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.