139 പരാതികള്‍; സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ട: കന്യാസ്ത്രീകള്‍ക്കെതിരെ അവഹേളനപരമായ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ സാമൂവല്‍ കൂടലിനെതിരെ വനിതകമ്മീഷന്‍ കേസെടുത്തു.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 139 പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ സാമൂവല്‍ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്.

അഞ്ചാം തീയതി വനിതാ കമ്മീഷന്‍ ഇയാള്‍ക്കെതിരെയുള്ള പരാതി പരിഗണിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.