സാന്താ മാര്‍ത്തായിലെ വൈദികന് കൊറോണ

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്ന സാന്താമാര്‍ത്തയിലെ താമസക്കാരന് കൊറോണ വൈറസ് ടെസ്റ്റില്‍ പോസീറ്റീവ് റിസള്‍ട്ട്. ഫാ. ജിയാന്‍ലൂസാ പെസോലിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 58 കാരനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇറ്റാലിയന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നതിനെക്കുറിച്ച് വാര്‍ത്തയില്‍ പറയുന്നില്ല. അടുത്തദിവസങ്ങളിലൊന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയിട്ടില്ല എന്നാണ് അനുമാനം.

പാപ്പ ഇപ്പോള്‍കൂടുതല്‍ സമയവും തന്റെ മുറിയിലും ചാപ്പലിലുമായിട്ടാണ് സമയം ചെലവഴിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.