കുടുംബത്തെ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കണോ ഇതാ നാലു മാര്‍ഗ്ഗങ്ങള്‍

എല്ലാ കത്തോലിക്കാ കുടുംബങ്ങളും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഇതിനെക്കുറിച്ച് ഭൂതോച്ചാടകനായ ഫാ. ചാഡ് റിപ്പെര്‍ഗെറാണ് വ്ിശദീകരിച്ചിരിക്കുന്നത്. ആധുനിക യുഗത്തില്‍ സാത്താന്‍ കുടുംബങ്ങളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത് എന്നതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതുമുണ്ട്. സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് കുടുംബങ്ങളെ രക്ഷിക്കാനായി അദ്ദേഹം നിര്‍ദ്ദേശിക്കുന്ന നാലുകാര്യങ്ങളില്‍ ആദ്യത്തേത് കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയാണ്.

കുടുംബത്തില്‍ വളരെ പോസിറ്റീവായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഈ പ്രാര്‍ത്ഥന സഹായകരമാകുമെന്നാണ് അച്ചന്‍ പറയുന്നത്. ദിവസത്തില്‍ മൂന്നു തവണ ഈ പ്രാര്‍ത്ഥന ചൊല്ലണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു, രാവിലെ ആറു മണിക്ക്, ഉച്ചയ്ക്ക്, വൈകുന്നേരം ആറു മണിക്ക്.

സാത്താന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയാണ് രണ്ടാമത്തെ മാര്‍ഗ്ഗം. എല്ലാ ദിവസവും ഈയൊരു നിയോഗത്തോടെ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

വ്യാകുലമാതാവിനോടുള്ള പ്രാര്‍ത്ഥനയാണ് മൂന്നാമത്തെ മാര്‍ഗ്ഗം. എല്ലാ ദിവസവും കുടുംബത്തെയും കുടുംബാംഗങ്ങളെയും നേരിടുന്ന പ്രശ്‌നങ്ങളെയും മാതാവിന് സമര്‍പ്പിക്കുകയാണ് നാലാമത്തെ മാര്‍ഗ്ഗം.

ചുരുക്കത്തില്‍ മാതാവിനെ കൂട്ടുപിടിക്കുക.മാതാവിനെ കൂടെ വിളിക്കുക. നരകസര്‍പ്പത്തിന്റെ തല തകര്‍ത്ത മാതാവ് സാത്താന്റെ എല്ലാവിധ ആക്രമണങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.