“സാത്താനേ ദൂരെ പോകൂ”, ബെനഡിക്ടന്‍ പ്രാര്‍ത്ഥന ചൊല്ലൂ, സാത്താനെ ദൂരെയകറ്റൂ

തിന്മയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും ശക്തമായ പ്രാര്‍ത്ഥനയാണ് ബെനഡിക്ടൈന്‍ പ്രാര്‍ത്ഥന. അതുപോലെ ബെനഡിക്ടിന്റെ കാശുരൂപവും വലിയ ശക്തികേന്ദ്രമാണ്.

പതിനൊന്നാം നൂറ്റാണ്ടില്‍ പോപ്പ് ലിയോ ഒമ്പതാമനാണ് ആദ്യമായി ബെനഡിക്ടന്‍ മെഡല്‍ ധരിച്ചത്.സര്‍പ്പദംശനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ നന്ദിസൂചകമായിട്ടാണ് അദ്ദേഹം അത് ധരിച്ചുതുടങ്ങിയത്. അതുപോലെ ബെനഡിക്ടൈന്‍ കാശുരൂപം ഭൂതോച്ചാടനപ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കാറുമുണ്ട്. വെഞ്ചരിച്ച ബെനഡിക്ടൈന്‍ കാശുരൂപങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നതും കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മണ്ണില്‍ കുഴിച്ചിടുന്നതും വളരെ നല്ലതാണെന്നാണ് വിശ്വാസം.

വിശുദ്ധ ബെനഡിക്ടനെ സന്യാസിമാര്‍ തന്നെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിക്കുകയുണ്ടായിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ അദ്ദേഹം ചൊല്ലിയത് ഈ പ്രാര്‍ത്ഥനയായിരുന്നു
സാത്താനെ ദൂരെ പോകൂ, നിന്റെ ആഡംബരങ്ങള്‍ കൊണ്ട് എന്നെ പ്രലോഭിപ്പിക്കാന്‍ നോക്കരുത്. നീ വാഗ്ദാനം ചെയ്യുന്നതെന്തും എനിക്ക് തിന്മയായിരിക്കും. ഈ വിഷം നീ തന്നെ കുടിക്കുക.

സാത്താന്‍ പലപല മായികപ്രലോഭനങ്ങളും നമുക്ക് നേരെ വച്ചുനീട്ടുമ്പോള്‍ നമുക്കും ഈ പ്രാര്‍ത്ഥന ചൊല്ലാം, സാത്താന്‍ അപ്പോള്‍ നമ്മെ വിട്ടുപോകും. തീര്‍ച്ച.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.