നമുക്കെങ്ങനെ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷ നേടാം?

സാത്താന്‍ അലറുന്ന സിംഹത്തെ പോലെ നമുക്ക് ചുറ്റിനും കറങ്ങിനടക്കുകയാണ. അവന് ആരെന്നോ എന്തെന്നോ വ്യത്യാസമില്ല. അവന്‍ ആരെയും തന്റെ കാല്‍ക്കീഴിലാക്കാന്‍ ശ്രമിക്കും. സഭാതലവന്മാര്‍ മുതല്‍ സഭയിലെ ഏറ്റവും ചെറിയ അംഗം വരെ. വൃദ്ധര്‍ മുതല്‍ കുഞ്ഞുങ്ങള്‍ വരെ. സാത്താന്റെ ആക്രമണങ്ങളെക്കുറിച്ച് ബോധമുണ്ടായിരിക്കുകയും അവന്‍ ഏതുരൂപത്തിലും വരുമെന്ന തിരിച്ചറിവുണ്ടായിരിക്കുകയുമാണ് അവനെ നേരിടാനുള്ള ആദ്യമാര്‍ഗ്ഗം.

ഇതിനെ തുടര്‍ന്ന നാം ചെയ്യേണ്ടതായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. സാത്താനെ ഓടിക്കാന്‍ ഭൂതോച്ചാടകര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടവ തുടര്‍ച്ചയായ കൂദാശ സ്വീകരണമാണ്. കഴിയുന്നത്ര തവണ കുമ്പസാരിക്കുക. കഴിയുന്നത്ര തവണ വിശുദ്ധ കുര്‍ബാന സ്വീകരിക്കുക.

മാരകപാപത്തില്‍ കഴിയുന്നവരെയാണ് സാത്താന്‍ വേഗം ആക്രമിച്ചുകീഴ്‌പ്പെടുത്തുന്നത്. എന്നാല്‍ ലഘുപാപങ്ങളില്‍ തുടരുകയും ദൈവവുമായി അടുത്ത ബന്ധം സ്ഥാപിക്കാതെ വരുകയും ചെയ്യുന്നവരെയും സാത്താന്‍ എളുപ്പത്തില്‍ കീഴ്‌പ്പെടുത്തും. ദൈവവുമായുള്ള ബന്ധത്തില്‍ നിലനില്ക്കുകയാണ് അതില്‍ പ്രധാനം. പ്രാര്‍ത്ഥിക്കുക, ദൈവസ് മരണ കൂടെക്കൂടെയുണ്ടായിരിക്കുക.

ഇതെല്ലാം സാത്താന്‍ നമ്മില്‍ നിന്ന് അകന്നുനില്ക്കാന്‍ കാരണമാകും. ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുക, അവിടുന്ന് നമുക്ക ചെയ്തുതന്ന നന്മകള്‍ക്ക് നന്ദിപറയുക ഇവയും സാത്താന് സഹിക്കാവുന്ന കാര്യങ്ങളല്ല. ഇങ്ങനെ പലവിധത്തില്‍ സാത്താന്റെ ആക്രമങ്ങളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനും സാത്താനെ പ്രതിരോധിക്കാനും നമുക്ക് കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.