ദേവാലയ ചുവരിലെ സാത്താനിക ചുവരെഴുത്തുകള്‍ നീക്കം ചെയ്തു

വാഷിംങ്ടണ്‍ ഡിസി: ക്യാപിറ്റോള്‍ ഹില്‍സ് ഇടവകയ്ക്ക് വെളിയിലുണ്ടായിരുന്ന സാത്താനിക ചുവരെഴുത്തുകള്‍ നൈറ്റ്‌സ് ഓഫ് കൊളംബസ് നീക്കം ചെയ്തു. സെന്റ് ജോസഫ് ദേവാലയത്തിന്റെ വെളിയില്‍ ഇത്തരമൊരു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത് ശനിയാഴ്ച രാവിലെയായിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നൈറ്റ്‌സ് ഓഫ് കൊളംബസ് അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും വിശുദ്ധ ജലംകൊണ്ട് അവിടം ശുദ്ധീകരിച്ച് ചുവരെഴുത്ത് വെള്ളം ഉപയോഗിച്ച് കഴുകിക്കളയുകയുമായിരുന്നു. തുടര്‍ന്ന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് അവിടെ എഴുതിവയ്ക്കുകയും ചെയ്തു.

അമേരിക്കയില്‍ ഉടനീളം ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുകയും ഇത്തരത്തിലുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് സാധാരണ സംഭവമായിക്കഴിഞ്ഞിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.