സാത്താനിക ആരാധകര്‍ കൊലപ്പെടുത്തിയ കന്യാസ്ത്രീ രക്തസാക്ഷിപദത്തിലേക്ക്

വത്തിക്കാന്‍ സിറ്റി: സാത്താനിക ആരാധകരായ മൂന്ന് പെണ്‍കുട്ടികള്‍ കൊലപെടുത്തിയ കന്യാസ്ത്രീ മരിയ ലൗറ മൈനെറ്റിയെ രക്തസാക്ഷിയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളാണ് കുറ്റകൃത്യം ചെയ്തത്. 2000 ല്‍ ആയിരുന്നു അത്. ഇറ്റലിയിലെ ചിയാവെന്ന പാര്‍ക്കില്‍ വച്ച് അവര്‍ സിസ്റ്റര്‍ മരിയയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടികളെ മതബോധനം പഠിപ്പിച്ച കന്യാസ്ത്രീയായിരുന്നു മരിയ. തങ്ങള്‍ക്കൊരു വിഷയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പാര്‍ക്കിലേക്ക് വിളിച്ചുവരുത്തിയാണ് അവര്‍ കൊലപാതകം നടത്തിയത്. ആദ്യം സാത്താന്‍ ആരാധനയുടെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്ന് അവര്‍ സമ്മതിച്ചിരുന്നില്ലെങ്കിലും പിന്നീട് അക്കാര്യം ഏറ്റുപറയുകയായിരുന്നു. ഒരു പെണ്‍കുട്ടി ഇഷ്ടിക വച്ച് തലയ്ക്കടിക്കുകയും മറ്റൊരാള്‍ തല പലതവണ ഭിത്തിയില്‍ കൊണ്ടുചെന്ന് ഇടിക്കുകയും ചെയ്തു.

അടുക്കളക്കത്തി കൊണ്ട് 19 തവണ കുത്തുകയും ചെയ്തു. ആറ് തവണ വീതം 18 പ്രാവശ്യമാണ് കുത്തിയത്. ഇത് സാത്താന്‍ ആരാധനയുടെ ഭാഗമായ 666 ന്റെ ക്രമപ്രകാരമായിരുന്നു. ദൈവമേ ഇവരോട് ക്ഷമിക്കണമേ എന്നതായിരുന്നു സിസ്റ്റര്‍ മരിയയുടെ അവസാനവാചകം. സിസ്‌റ്റേഴ്‌സ് ഓഫ് ദ ക്രോസ് കോണ്‍വെന്റിലെ സുപ്പീരിയറായിരുന്നു സിസ്റ്റര്‍ മരിയ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.