ദൈവത്തിന്റെ പേരു ചേര്‍ക്കുന്നുണ്ടെങ്കില്‍ സാത്താന്റെയും പേര് ചേര്‍ക്കണം, മിസിസിപ്പിയിലെ പതാകയ്ക്ക് മാറ്റം വരുത്തുമ്പോള്‍ ഭരണകൂടത്തിനെതിരെ സാത്താന്‍ ആരാധകര്‍ ഭീഷണിയുമായി രംഗത്ത്

മിസിസിപ്പി: മിസിസിപ്പിയുടെ പഴയ പതാക മാറ്റി പുതിയ പതാക രൂപകല്പന ചെയ്യുമ്പോള്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന വാക്യം എഴുതുന്നതിനെതിരെ സാത്താന്‍ ആരാധകര്‍ നിയമനടപടികളുമായി രംഗത്ത്.

ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പതാകയില്‍ എഴുതുന്നുണ്ടെങ്കില്‍ സാത്താനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നും പതാകയില്‍ എഴുതണമെന്നാണ് സാത്താന്‍ ആരാധകരുടെ ആവശ്യം. ഇതിന് വേണ്ടി സംസ്ഥാനത്തിന്റെ പേരില്‍ കേസു കൊടുക്കുമെന്നാണ് സാത്താനിക് ടെമ്പിളിന്റെ ഭീഷണി. സാത്താനിക് ടെമ്പിളിനെ പ്രതിനിധീകരിച്ച് റാന്‍ഡസാ ലീഗല്‍ ഗ്രൂപ്പ് മിസിസിപ്പി അന്റോര്‍ണി ജനറല്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചു.

1956 മുതല്‍ യുഎസിന്റെ ഔദ്യോഗിക മുദ്രാവാക്യമാണ് ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.