666 ാം നമ്പര്‍ ഫഌറ്റുകള്‍, 13 ാം തീയതി…സാത്താന്‍ ആരാധനയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത ഒരു തിന്മയാണ് സാത്താനിക് വര്‍ഷിപ്പ്. 17 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയിലാണ് സാത്താന്‍ സേവ തുടക്കം കുറിച്ചത്. 1960 കളില്‍ അമേരിക്കക്കാരനായ ആന്റണ്‍ എസ് ലാവേയാണ് സാത്താനിക് തത്വശാസ്ത്രത്തിന് രൂപം കൊടുത്തതും ചര്‍ച്ച് ഓഫ് സാത്താന്‍ രൂപീകരിച്ചതും.

ലൂസിഫര്‍ ആണ് സാത്താന്‍ സഭയുടെ ആരാധനാമൂര്‍ത്തി. കറുത്ത കുര്‍ബാനയെന്നാണ് ഇവരുടെ ആരാധനയെ വിളിക്കുന്നത്. കത്തോലിക്കാ ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനയാണ് ഇവര്‍ ആരാധനയ്ക്കായി ഉപയോഗിക്കുന്നത്.

ടൂറിസവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ വിദേശികളാണ് സാത്താന്‍ സേവ ഇവിടെ പ്രചരിപ്പിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നത്. നഗരത്തിലെ ആഡംബര ഫഌറ്റുകളും ആളൊഴിഞ്ഞ കെട്ടിടങ്ങളുമാണ് ഇവരുടെ വിഹാരരംഗം. എല്ലാ മാസവും പതിമൂന്നാം തീയതിയാണത്രെ സംഗമത്തിനായി ഇവര്‍ ഒരുമിക്കുന്നത്.

ഫഌറ്റുകളുടെ നമ്പറുകള്‍ക്കും പ്രത്യേകതയുണ്ട്, സാത്താന്റെ സംഖ്യയായ 666 ആയിരിക്കും എല്ലാ ഫഌറ്റുകളുടെയും നമ്പര്‍. പതിനായിരം മുതല്‍ മുപ്പതിനായിരം രൂപ വരെയായിരിക്കും സാത്താന്‍ സേവയില്‍ പങ്കെടുക്കാനുളളവരുടെ ഫീസ്.

എന്നാല്‍ ആദ്യമായി വരുന്നവര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. കറുത്ത നിറമായിരിക്കും സാത്താന്‍ ആരാധനയില്‍ പങ്കെടുക്കുന്ന റൂമിനുളളത് അതുപോലെ കറുത്ത വസ്ത്രമായിരിക്കും എല്ലാവരും ധരിക്കുന്നതും. കറുത്തപാത്രത്തില്‍ അശുദ്ധരക്തം, തലയോട്ടിയില്‍ മൂത്രം എന്നിവയൊക്കെയാണ് ആരാധനയ്ക്കായി ഉപയോഗിക്കുന്നത്. നഗ്നമായ സ്ത്രീശരീരമാണ് ബലിവേദിയായി മാറ്റുന്നത്.

കൂടുതലും വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ് സാത്താന്‍ സേവയില്‍ പങ്കെടുക്കുന്നത്. ഇത് രഹസ്യമായിട്ടാണ് ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ നമ്മുക്കിടയില്‍ ആരൊക്കെയാണ് സാത്താന്‍ ആരാധകരായിട്ടുള്ളത് എന്നുപോലും വേര്‍തിരിച്ചറിയാന്‍ കഴിയില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.