മധ്യപ്രദേശിലെ സ്‌കൂള്‍ ആക്രമണം; നാലുപേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രൈസ്തവസ്‌കൂളില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയാണെന്ന് ആരോപിച്ച് നവംബര്‍ 30 ന് ചില ഹൈന്ദവസംഘടനകള്‍ നിവേദനം നല്കിയിരുന്നു. തുടര്‍ന്നാണ് സ്‌കൂളിന് നേരെ ആക്രമണം നടന്നത്.

ജനക്കൂട്ടം സ്‌കൂളിലെത്തി ആക്രമണം നടത്തുമ്പോള്‍ രണ്ടുപോലീസുകാര്‍ മാത്രമാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഗഞ്ച് ബസോജ പട്ടണത്തിലെ സെന്റ് ജോസഫ് സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. 500 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ വെറും ഒരുശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവവിദ്യാര്‍ത്ഥികളുള്ളത്. എംഎംബി ബ്രദേഴ്‌സാണ് സ്‌കൂള്‍ നടത്തിപ്പുകാര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.