സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ലോക്ടൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ 17 ന് വെള്ളിയാഴ്ച ഇംഗ്ലീഷിലും 18 ന് ശനിയാഴ്ച്ച മലയാളത്തിലുമായി നടക്കും .
WWW.SEHIONUK.ORG എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.സെഹിയോൻ മിനിസ്ട്രയ്ക്കുവേണ്ടി ഡയരക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ രണ്ടുദിവസത്തെയും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .
പ്രശസ്ത വചന പ്രഘോഷകൻ ഫാ. സിറിൽ ജോൺ ഇടമന , ഡീക്കൻ ഡേവിഡ് പാമർ എന്നിവരും പങ്കെടുക്കും .
ശനിയാഴ്ച്ച മലയാളം കൺവെൻഷൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെയായിരിക്കും ഇംഗ്ലീഷിലുള്ള കൺവെൻഷൻ.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239