കോവിഡ് കാലത്ത് രോഗികളെ ശുശ്രൂഷിക്കാനായി സെമിനാരിക്കാരന്‍ വീണ്ടും പഴയ ഡോക്ടര്‍ വേഷത്തിലേക്ക്…

മാഡ്രിഡ്: സ്‌പെയ്‌നിലെ സെമിനാരികളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 നെ തുടര്‍ന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്.

എല്ലാ സെമിനാരിക്കാരും ഇപ്രകാരം വീടുകളിലേക്ക് മടങ്ങിയപ്പോള്‍ അതില്‍ ഒരാള്‍ മാത്രം വ്യത്യസ്തനായി. അബ്രഹാം മൊറാട്ടോണ്‍ എന്ന സെമിനാരിക്കാരനായിരുന്നു അത്. എംബിബിഎസുകാരനായ അദ്ദേഹം സെമിനാരിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. രാജ്യമെങ്ങും കോവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ രോഗികളെ ശുശ്രൂഷിക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് അദ്ദേഹം, റെക്ടറുടെ അനുവാദത്തോടെ. തന്റെ പഴയ സഹപ്രവര്‍ത്തകരുമൊത്ത് അദ്ദേഹം ഇപ്പോള്‍ ശുശ്രൂഷാ മേഖലയിലാണ്. തന്‌റെ അനുഭവത്തെക്കുറിച്ച് രൂപതയുടെ വെബ്‌സൈറ്റില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

ഇത് വളരെവലിയ അനുഗ്രഹമായി ഞാന്‍ കണക്കാക്കുന്നു. പഴയ കാലസ്റ്റാഫുകളുമൊത്ത് ഞങ്ങള്‍ ഇവിടെ നല്ലൊരു ടീമായി പ്രവര്‍ത്തിക്കുന്നു.

ഒരേ സമയം മനസ്സിനെയും ശരീരത്തെയും സൗഖ്യപ്പെടുത്തിയ ക്രിസ്തുവിന്റെ ശിഷ്യനാവുക എന്നതാണ് എന്റെ ലക്ഷ്യം. ഡോക്ടര്‍ ഫാ. അബ്രഹാം പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.