അറസ്റ്റിലായ സെമിനാരി വിദ്യാര്‍ത്ഥിയും തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ കന്യാസ്ത്രീയും മോചിതരായി

ക്യൂബ/ കോംഗോ: രണ്ടു വ്യത്യസ്തസംഭവങ്ങളില്‍ സെമിനാരിവിദ്യാര്‍ത്ഥിയും കത്തോലിക്കാ കന്യാസ്ത്രീയും മോചിതരായി. ക്യൂബന്‍ ഗവണ്‍മെന്റിനെതിരെയുള്ളപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലാണ് റാഫേല്‍ ക്രൂസ് എന്ന സെമിനാരിവിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയോടെ പോലീസ് വിട്ടയച്ചു. പൊതുശല്യം ഉണ്ടാക്കി എന്ന കാരണം ചുമത്തിയാണ് അവധിക്ക് വീട്ടിലെത്തിയ 26 കാരനായ ക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷീണമുണ്ട് എങ്കിലും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഫാ. റൊണാള്‍ഡോ വ്യക്തമാക്കി.നിരവധി പ്രക്ഷോഭകരെ പോലീസ് മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

അക്രമികള്‍ കോംഗോയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്കാ കന്യാസ്ത്രീയും മോചിതയായി. സിസ്റ്റര്‍ ഫ്രാന്‍സീനെയെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.. ജൂലൈ എട്ടിന് മാര്‍ക്കറ്റിലേക്ക് പോയ കന്യാസ്ത്രീയെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഭയചകിതയായിട്ടുണ്ടെങ്കിലും ശാരീരികമായി ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.