അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തില്‍: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തിലാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

സഭാശരീരത്തില്‍ ആര്‍ക്കും ആരെയുംക്കാള്‍ സ്വയം ഉയര്‍ത്തി പ്രതിഷ്ഠിക്കാനാവില്ല. സഭയില്‍ വളര്‍ച്ച പ്രാപിക്കേണ്ടത് സ്വയം താഴ്ത്തലിന്റെ യുക്തിയാണ്. നമ്മള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്.കാരണം യേശു സ്വയം താഴ്ത്തിയവനായിരുന്നു. യേശുശിഷ്യരെ സംബന്ധിച്ചിടത്തോളം സ്‌നേഹിക്കുക എന്നത് സേവിക്കുകയും സേവിക്കുകയെന്നത് വാഴുകയുമാണ്.
റോം രൂപതയിലെ പെര്‍മനന്റ് ഡീക്കന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നുപാപ്പ. അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

എളിമയുള്ളവരാകുക, നല്ല ഭര്‍ത്താക്കന്മാരും പിതാക്കന്മാരും ആവുക, കാവല്‍ഭടന്മാരാകുക പെര്‍മനനന്റ് ഡീക്കന്മാരോടായി പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.