അതിർത്തി കാത്ത പട്ടാളക്കാരന്റെ ഗതി… ഗതികേട്..

കേരളത്തിലും ഇതെല്ലാം സംഭവിച്ചു തുടങ്ങിയോ എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന ഒരു യു ട്യൂബ് വീഡിയോ എന്റെ പ്രിയ സ്നേഹിതൻ ബ്രദർ സന്തോഷ് കരുമത്ര ഇന്നലെ അയച്ചു തരുകയുണ്ടായി …
മരിയൻ പത്രത്തിന്റെ പോളിസി സഭയോട് ചേർന്ന് നിന്ന് ആത്മീയ ജീവിതത്തിനു വേണ്ടതെല്ലാം ദൈവമക്കൾക്കു കഴിയുന്ന വിധത്തിലെല്ലാം എത്തിച്ചു കൊടുക്കുക,സഭാ വാർത്തകൾ പങ്കു വെക്കുക എന്നുള്ളതാണ്. അത് ദൈവം അനുവദിച്ചാൽ ഇനിയും അങ്ങനെ തന്നെ മുൻപോട്ടു കൊണ്ട് പോകണം എന്ന് തന്നെയാണ് എഡിറ്റോറിയൽ ബോർഡിൻറെ ആഗ്രഹവും പ്രാർത്ഥനയും.

എന്നാൽ ,സന്തോഷ് ബ്രദർ അയച്ചു നൽകിയ വിഡിയോയിൽ ആത്മീയത വളർത്താൻ ഉതകുന്ന വാർത്തകൾ ഒന്നും തന്നെ ഇല്ലയെങ്കിലും, ഇന്നത്തെ ചില പ്രേത്യേക സാഹചര്യങ്ങളിലേക്കു ചുറ്റുപാടും കണ്ണുകളോടിക്കുമ്പോൾ മരിയൻ പത്രത്തിലൂടെ ആത്മീയത സ്വികരിക്കുന്ന അത്മായ വിശ്വാസികളിലേക്ക് അതിർത്തി കാത്ത ജോസഫ് ചേട്ടന്റെ ദുരനുഭവം എത്തിക്കുന്നത് വളരെ ഉചിതമാണ് എന്ന് തോന്നി .

പ്രിയ വായനക്കാരാ ,നമ്മുക്ക് ജോസഫ് ചേട്ടനും ,ജോസഫ് ചേട്ടന്റെ പ്രിയ പത്നിക്ക് വേണ്ടിയും പ്രാർത്ഥിക്കാം … ഇനിയും ഇത്തരം അക്രമങ്ങൾ നമ്മുടെ പ്രിയ സഹോദരർക്കു ഉണ്ടാകാതിരിക്കാൻ ഈ വാർത്ത അവരിലേക്ക്‌ എത്തിച്ചു ജാഗരൂകതയോടെ ആയിരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യാം ..

പ്രാർത്ഥനയോടെ
ബ്രദർ തോമസ് സാജ്
മാനേജിങ് എഡിറ്റർ
മരിയൻ പത്രം

ഷേക്കിന ന്യൂസിനുവേണ്ടി സജി ആന്റണി ചെയ്ത വീഡിയോ കാണുവാൻ….മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.