ഷില്ലോംങ് അതിരൂപതയ്ക്ക് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍

ഷില്ലോംങ്: ഷില്ലോംങ് അതിരൂപതാധ്യക്ഷന്‍ ഡൊമിനിക് ജാലയുടെ അപ്രതീക്ഷിതമായ വേര്‍പാടിനെ തുടര്‍ന്ന് വികാര്‍ ജനറാള്‍ ഫാ. ജോണ്‍ മാദുറിനെ രൂപതാ അഡ്മിനിസ്‌ട്രേറ്ററായി തിരഞ്ഞെടുത്തു. വത്തിക്കാനില്‍ നിന്ന് പുതിയ മെത്രാന്‍ നിയമനം നടക്കുന്നതുവരെ ഫാ. ജോണ്‍ മാദൂറായിരിക്കും രൂപതയെ നയിക്കുന്നത്.

കാലിഫോര്‍ണിയായില്‍ വച്ച് വാഹനാപകടത്തിലാണ് ഒക്ടോബര്‍ 11ന് ആര്‍ച്ച് ബിഷപ് ജാല മരണമടഞ്ഞത്. ഒക്ടോബര്‍ 12 ന് രൂപതയിലെ വൈദികര്‍ ചേര്‍ന്ന് ഫാ. ജോണ്‍ മാദുറിനെ രൂപതാ അഡ്മിനിസ്‌ട്രേറ്ററായി തിരഞ്ഞെടുക്കുകയായിരുന്നു.

നിലവില്‍ അദ്ദേഹം അതിരൂപതയുടെ ചാന്‍സിലറായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.