ഷില്ലോംങ്: മേഘാലയായിലെ ഷില്ലോംങ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ബിഷപ് വിക്ടര്‍ ലിങ്‌ഡോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 നാണ് ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടന്നത്.
ആര്‍ച്ച് ബിഷപ് ഡൊമനിക് ജാല അമേരിക്കയില്‍ വച്ച് ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് 2019 ഒക്ടോബര്‍ 10 മുതല്‍ അതിരൂപതയ്ക്ക് ഇടയനെ നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. ഖാസി ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ മെത്രാനായിരുന്നു ആര്‍ച്ച് ബിഷപ് ജാല.
64 കാരനായ ബിഷപ് വിക്ടറും ഖാസി ഗോത്രത്തില്‍ നിന്നുള്ള വ്യക്തിയാണ്.