വിശ്വാസികളുടെ അഭ്യര്‍ത്ഥനപ്രകാരം ടൂറിനിലെ തിരുക്കച്ചയുടെ പ്രദര്‍ശനം സോഷ്യല്‍ മീഡിയായിലൂടെ

ടൂറിന്‍: പതിനായിരക്കണക്കിന് വിശ്വാസികളുടെ അഭ്യര്‍ത്ഥനപ്രകാരം ഈശോയുടെ തിരുക്കച്ചയുടെ പ്രദര്‍ശനം ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയും നടത്താന്‍ ആര്‍്ച്ച് ബിഷപ് സിസാറി നോസിഗ്ലിയ തീരുമാനിച്ചു. ഏപ്രില്‍ 11 മുതല്‍ 17 വരെയാണ് പൊതുപ്രദര്‍ശനത്തിന് തീയതി നിശ്ചയിച്ചിരിക്കുന്നത്.

തിരുക്കച്ചയുടെ പ്രദര്‍ശനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ക്രിസ്തുവിന്റെ പീഡാസഹനവും മരണവുമാണ്. എന്നാല്‍ അത് നമ്മുടെ ഹൃദയങ്ങള്‍ തുറക്കുന്നത് അവിടുത്തെ ഉത്ഥാനത്തിന്റെ വിശ്വാസത്തിലേക്കാണ്. ഏതു സഹനങ്ങളുടെയും രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും നിരുത്സാഹപ്പെടുത്തലിന്റെയും കാലത്തിലും അവയെക്കാളെല്ലാം ശക്തമാണ് ഈശോയുടെ തിരുമുഖത്തിന്റെ ചിത്രം. മറ്റൊന്നിനും അവിടുത്തെ സ്‌നേഹത്തില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കാനാവില്ല. വിശ്വാസിയായിരിക്കുക, പ്രത്യാശ നഷ്ടപ്പെടുത്താതിരിക്കുക. ദൈവത്തിന്റെ സ്‌നേഹവും അവിടുത്തെ ഉയിര്‍ത്തെണീല്പും എല്ലാം അതിജീവിക്കാന്‍ നമുക്ക് കരുത്തുനല്കും. ആര്‍ച്ച്ബിഷപ് പറഞ്ഞു.

കൊറോണ വ്യാപനത്തിന്‌റെ പശ്ചാത്തലത്തില്‍ തിരുക്കര്‍മ്മങ്ങള്‍ അര്‍പ്പിക്കാത്ത സാഹചര്യത്തില്‍ തിരുക്കച്ചയുടെ പ്രദര്‍ശനം വിശ്വാസികള്‍ക്ക് ഏറെ ആത്മീയമായി കരുത്തു നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിലാനിലുണ്ടായ പ്ലേഗ് പകര്‍ച്ചവ്യാധിയുടെ കാലത്ത് തിരുക്കച്ച സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് വിശുദ്ധ ചാള്‍സ് ബൊറോമിയോയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം നടത്തിയിരുന്നതായി സഭയുടെ ഏടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.