വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഇനി ആംഗ്യഭാഷയിലും

കൊച്ചി: ശ്രവണ വൈകല്യമുള്ളവര്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ വിശ്വാസപരമായ പഠനങ്ങള്‍, മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ എന്നിവ അറിയുന്നതിന് അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍. വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഉള്‍പ്പടെ സഭയുടെ ഔദ്യോഗിക ആഹ്വാനങ്ങള്‍ ആംഗ്യഭാഷയില്‍ ലഭ്യമാക്കുന്ന സോള്‍( സൈന്‍ ഓഫ് ലൗ) മാധ്യമപരിപാടിക്ക് തുടക്കമായി. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്‍ ടിനി ടോം നിര്‍വഹിച്ചു.

തലശ്ശേരി ആദം മിഷന്‍ ഡയറക്ടര്‍ ഫാ. പ്രിയേഷ്, കാലടി സെന്റ് ക്ലെയര്‍ എച്ച് എസ് എസിലെ അധ്യാപികയും എഫ്‌സിസി സന്യാസിനി സമൂഹാംഗവുമായ സിസ്റ്റര്‍ അഭയ എന്നിവരാണ് പരിപാടിയുടെ ചുമതല വഹിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.