വിശുദ്ധ കുര്‍ബാനയ്ക്കിടയിലെ സമാധാനാശംസ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നറിയാമോ?

വിശുദ്ധ കുര്‍ബാനയ്ക്കിടയിലെ സമാധാനാശംസ നമുക്കേറെ പരിചിതമാണ്. എന്നാല്‍ ഇത്തരമൊരു ലിറ്റര്‍ജിക്കല്‍ ആക്ഷന്റെ യഥാര്‍ത്ഥ ഉറവിടവും അര്‍ത്ഥവും അറിയാവുന്നവര്‍ ഒരുപക്ഷേ കുറവായിരിക്കും. വെറുമൊരു ചടങ്ങ് നിര്‍വഹിക്കലല്ല മറിച്ച് ക്ഷമ ചോദിക്കലാണ് അത്. എന്നോട് ക്ഷമിക്കണം എന്ന് പറയുന്നതിന്റെയോ എനിക്ക് ക്ഷമ തരൂ എന്ന് അപേക്ഷിക്കുന്നതിന്റെയോ പ്രതീകമായിട്ടാണ് നാം അതിനെ കാണേണ്ടത്.

ആദ്യകാലങ്ങളില്‍ സമാധാനാശംസ നല്കിയിരുന്നത് പരസ്പരം ചുംബിച്ചുകൊണ്ടായിരുന്നു. പിന്നീട് അതിന് മാറ്റം വരുത്തുകയായിരുന്നു. തൊട്ടരികില്‍ നില്ക്കുന്ന വ്യക്തി ആരാണെന്ന് അറിയാത്തതുകൊണ്ടായിരുന്നു ഇതില്‍ മാറ്റം വരുത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.