ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ നിശ്ശബ്ദരായിരിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെസ്വരം കേള്‍ക്കാന്‍ നിശ്ശബ്ദരായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ ആദ്യം വേണ്ടത് നിശ്ശബ്ദതയാണ്. അത് ആഴത്തിലുള്ളതും ആന്തരികവുമായ നിശ്ശബ്ദതയാണ്. ദൈവത്തിന്റെ ശബ്ദം കേള്‍ക്കുന്നതിലൂടെ ഒഴുക്കിനും ബഹളത്തിനുമെതിരെ നീങ്ങാനുള്ള ശക്തി നേടാനും എല്ലാവരിലേക്കും ദൈവസ്‌നേഹം എത്തിക്കാനും കഴിയും. പാപ്പ പറഞ്ഞു.
തിരുക്കുടുംബത്തിന്റെ കപ്പൂച്ചിന്‍ ടെര്‍ഷ്യറി സന്യാസിനികളോട് സംസാരിക്കുകയായിരുന്നു പാപ്പ.

തിരുക്കുടുംബം നിശ്ശബ്ദത നട്ടുവളര്‍ത്തിയെന്നും പാപ്പ നിരീക്ഷിച്ചു. അതുകൊണ്ട് നിശ്ശബ്ദതയില്‍ ദൈവസ്വരം കേള്‍ക്കാന്‍ തിരുക്കുടുംബം ഒരു മാതൃകയാണ്. കേള്‍ക്കാന്‍ ആദ്യം വേണ്ടത് നിശ്ശബ്ദതയാണ്.ലോകത്തിന്റെ ആരവങ്ങളില്‍ നിന്നും അകന്നുനിന്ന് നിശ്ശബ്ദത അന്വേഷിക്കുക. ഒഴുക്കിനെതിരെ പോവുക. ഇതാണ് യേശു നമ്മോട് ആവശ്യപ്പെടുന്ന പ്രവാചകദൗത്യം.

1885 ല്‍ സ്‌പെയ്‌നില്‍ രൂപമെടുത്തതാണ് ഈ സന്യാസിനി സമൂഹം. ഇന്ന് 34 രാജ്യങ്ങളില്‍ ഇവര്‍ സേവനനിരതരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.