ഏതു പ്രവൃത്തി ചെയ്യാന്‍ തുടങ്ങും മുമ്പ് ഈ വചനം പറയൂ, എല്ലാം ശരിയാകും

അനുദിന ജീവിതത്തില്‍ നാം എന്തുമാത്രം പ്രവൃത്തികള്‍ ചെയ്യുന്നവരാണ്. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നവരാണ്. എന്നാല്‍ ചില പ്രവൃത്തികള്‍ ചെയ്യാന്‍തുടങ്ങും മുമ്പ് നാം പരിഭ്രാന്തരാകും. ടെന്‍ഷനടിക്കും. അതിന്റെ ജയാപജയങ്ങളോര്‍ത്തും എന്തായിരിക്കും സംഭവിക്കുമെന്നോര്‍ത്തും നമ്മുടെ ചങ്കിടിപ്പ് പെരുകും. ദേഹം വിയര്‍ക്കും. എല്ലാ പ്രവൃത്തികളെയും ദൈവഹിതത്തിന് സമര്‍പ്പിച്ചുകൊടുക്കുമ്പോഴും ദൈവവിചാരത്തോടെ ചെയ്യുമ്പോഴും നാം പരിഭ്രാന്തരാകുകയില്ല. അതിന് സഹായകരമായ ഒരു തിരുവചനമുണ്ട്. കൊളോസോസ് 3: 17 ആണ് അതിന് സഹായകം.

നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട്അവന്റെ നാമത്തില്‍ ചെയ്യുവിന്‍( കൊളോ 3: 17).

ഈ വചനം നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം. ഏതു പ്രവൃത്തി ചെയ്യുമ്പോഴും ഈ വചനം ഏറ്റുപറയുക. നാം മറ്റൊന്നുമോര്‍ത്ത് ആവലാതിപ്പെടുകയില്ല. ഉറപ്പ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.