പാപം നമ്മെ വികൃതമാക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പാപം നമ്മെ വികൃതമാക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധാത്മാവിന്റെ ദാസര്‍ എന്ന സന്യാസ സമൂഹത്തിന്റെ പൊതുസംഘത്തോട് സംസാരിക്കുകയായിരുന്നു പാപ്പ. പരിശുദ്ധാത്മാവിനെ തങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും പാപ്പ വൈദികരോട് പറഞ്ഞു. കാപട്യം അനുവദിച്ചുകൊടുക്കുകയല്ല പ്രത്യുത അതിനെ വെളിച്ചത്തുകൊണ്ടുവരികയാണ് ചെയ്യേണ്ടത്.

പരിശുദ്ധാരൂപിക്ക് മാത്രമേ അവിശ്വസ്തതയെ സൗഖ്യമാക്കാന്‍ കഴിയുകയുള്ളൂ. വൈദികരിലോ മെത്രാന്മാരിലോ ആരിലെങ്കിലും അധര്‍മ്മത്തിന്റെ , അഴിമതിയുടെ അല്ലെങ്കില്‍ തെറ്റിന്റെ വഴി ജീവിതത്തെ നശിപ്പിക്കുമ്പോള്‍ നമുക്കനുഭവപ്പെടുന്ന അപമാനത്തെയും വേദനയെയും കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പരാമര്‍ശിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.