സിസ്റ്റര്‍ ഡോക്ടര്‍മാരുടെ ശുശ്രൂഷകള്‍ മഹത്തരം: ചലച്ചിത്രതാരം മമ്മൂട്ടി

ആലുവ: കന്യാവ്രതം സ്വീകരിച്ച സിസ്റ്റര്‍ ഡോക്ടര്‍മാര്‍ നിരവധി വെല്ലുവിളികള്‍നേരിട്ടു നിശ്ചയദാര്‍ഢ്യത്തോടെ പിന്നാക്ക മേഖലകളിലും ഗോത്രവിഭാഗങ്ങള്‍ക്കിടയിലും ശുശ്രൂഷ ചെയ്യുന്നത് അവരിലെ നന്മയുടെ അടയാളമാണെന്നും രാജ്യത്തെ ആതുരസേവന മേഖലയില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സിന്റെ സേവനങ്ങള്‍ നിസ്വാര്‍ത്ഥവും മഹത്തരവുമാണെന്നും നടന്‍ മമ്മൂട്ടി. സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ഓഫ് ഇന്ത്യയുടെ 26 ാമത് ത്രിദിന ദേശീയ സെമിനാര്‍ രാജഗിരി ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ അപ്രാപ്ര്യരായവര്‍ക്ക് സിസ്റ്റര്‍ ഡോക്ടഴേസ് ഫോറം പ്രതീക്ഷയുടെ കിരണമാണെന്നും മമ്മൂട്ടി പറഞ്ഞു. ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍ച്ച് ബിഷപ് പ്രകാശ് മല്ലവരപ്പൂ പങ്കെടുത്തു.

സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ആനുവല്‍ റിപ്പോര്‍ട്ടിന്റെ പ്രകാശനവും മമ്മൂട്ടി നിര്‍വഹിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.