ബീയുമോണ്ട് രൂപതയില്‍ ഈ വര്‍ഷം മരണമടഞ്ഞത് ആറു വൈദികര്‍

ടെക്‌സാസ്: ബീയുമോണ്ട് രൂപതയില്‍ ഈ വര്‍ഷം മരണമടഞ്ഞത് ആറു വൈദികര്‍. ഇതില്‍ മൂന്നുപേര്‍ ശുശ്രൂഷയില്‍ സജീവമായി നിലനില്ക്കുമ്പോഴായിരുന്നു മരണം. വൈദികരുടെ മരണം കനത്ത നഷ്ടമാണ് രൂപതയ്ക്ക് വരുത്തിയിരിക്കുന്നതെന്നും ഈ കുറവ് പരിഹരിക്കാന്‍ ഒന്നുകില്‍ അടുത്ത രൂപതയില്‍ നിന്ന് വൈദികരുടെ സേവനം വേണ്ടിവരുമെന്നും ഇല്ലെങ്കില്‍ ദൈവവിളിയില്‍ വര്‍ദ്ധനവുണ്ടാകണമെന്നും സെന്റ് ആന്റണി കത്തീഡ്രല്‍ ബസിലിക്ക റെക്ടര്‍ ഫാ. ഷാനെ ബാക്‌സ്്റ്റര്‍ പറഞ്ഞു. രൂപതയിലെ തന്നെ ആദ്യ വൈദികനായ ഡെല്‍ഫൈന്‍ മീക്ക്‌സ് ആണ് മരണമടഞ്ഞവരില്‍ ഒരാള്‍. 80 വയസായിരുന്നു. ഓഗസ്റ്റിലാണ് മൂന്നുവൈദികര്‍ മരണമടഞ്ഞത്. രൂപതയില്‍ ആകെ 48 ഇടവകകളാണ് ഉള്ളത്. എന്നാല്‍ പലവൈദികരും ഒന്നിലധികം ഉത്തരവാദിത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. കൂടുതല്‍ ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ഫാ. ഷാനെ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.