പാപത്തിന്റെ അടിമത്തത്തില്‍ നിന്നും ഇരുട്ടില്‍ നിന്നും ക്രിസ്തുവിന്റെ വെളിച്ചത്തിലേക്കുള്ള അനുഭവമാണ് മാനസാന്തരം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ക്രിസ്തുവിന്റെ പ്രകാശം ലോകത്തിലെ പാപത്തിന്റെ ഇരുട്ടില്‍ നിന്നു നമ്മെ രക്ഷിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ക്രിസ്തുവിന്റെ ദൗത്യം എന്നത് ലോകത്തിന് വെളിച്ചം നല്കുക എന്നതാണ്. ക്രിസ്തുവിന്റെ വെളിച്ചം ലോകത്തിന് നല്കുക എന്നതാണ് അപ്പസ്‌തോലന്മാരുടെ ദൗത്യം. അനുദിനജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും രാഷ്ട്രീയജീവിതത്തിലെയും ദേശീയ അന്തര്‍ദ്ദേശീയ ജീവിതത്തിലെയും ഇരുട്ടില്‍ നിന്ന് നമ്മെ യേശു രക്ഷിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ അധ്യായം പന്ത്രണ്ടില്‍ നാം ഇങ്ങനെ വായിക്കുന്നു. ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നാല്‍ ഈ പ്രകാശം ഇന്ന് പാപത്തിന്റെ അന്ധതയാല്‍ നിഷേധിക്കപ്പെടുന്നു.

പാപം നമ്മെ അന്ധരാക്കുന്നു. പ്രകാശത്തില്‍ ജീവിക്കുക എന്നത് എളുപ്പമല്ല. വെളിച്ചാണ് നമ്മുടെ ഉള്ളിലുള്ള പല തിന്മകളെയും പാപങ്ങളെയും കാണിച്ചുതരുന്നത്,. നാം നമ്മുടെ അഹങ്കാരത്തെക്കുറിച്ച് ചിന്തിക്കുന്നു, ലൗകികകാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. ഇക്കാര്യങ്ങള്‍ നമ്മെ അന്ധരാക്കുന്നു, ക്രിസ്തുവിന്‌റെ പ്രകാശത്തില്‍ നിന്ന് നമ്മെ അകറ്റിനിര്‍ത്തുന്നു.

പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് ക്രിസ്തുവിന്റെ പ്രകാശത്തിലേക്കുള്ള അനുഭവമാണ് മാനസാന്തരം, പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.