ലാഭമല്ല മനുഷ്യരില്‍ കേന്ദ്രീകരിച്ച കാഴ്ചപ്പാടാണ് ആവശ്യം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലാഭനഷ്ടങ്ങളെക്കാള്‍ മനുഷ്യരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാഴ്ചപ്പാടാണ് നമുക്കുണ്ടാവേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.സാന്താ മാര്‍ത്ത സമൂഹത്തെ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.

മനുഷ്യക്കടത്തിനും ആധുനിക അടിമത്തത്തിനും എതിരെ പോരാടുന്നതിനും സാമൂഹികതിന്മ തടയുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സമൂഹമാണ് സാന്താമാര്‍ത്ത.

ആധുനികയുഗത്തില്‍ ഏറ്റവും വികസിതരാജ്യങ്ങളില്‍ പോലും അടിമത്തത്തിന്റെ വിവിധ ആധുനികരൂപങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് മാനവരാശിക്ക് അപമാനകരമായ തിന്മയാണ് ഇത്. ഈ തിന്മ അവസാനിപ്പിക്കുകയും ഇരകള്‍ക്ക് ശാരീരികആധ്യാത്മികതലങ്ങളില്‍ ആവശ്യമായ സംരക്ഷണവും പരിചരണവും ലഭ്യമാക്കുകയും വേണം, സ്ത്രീപുരുഷന്മാരുടെ മാത്രമല്ല കുട്ടികളുടെയും അന്തസും അവകാശങ്ങളും സംരക്ഷിക്കപ്പെടണം.

അടിമത്തത്തില്‍ കഴിയുന്നവരുടെ നേരെ കാണിക്കുന്ന സാഹോദര്യ് സനേഹപ്രവര്‍ത്തനങ്ങളുടെ പേരില്‍ സാന്താമാര്‍ത്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍പാപ്പ നന്ദിയും അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.