183 ഗായകരുമായി വേറിട്ട ഭക്തിഗാനവുമായി ജസ്വിന്‍ പടയാട്ടില്‍

ക്രിസ്തീയ ഭക്തിഗാനരംഗത്ത് ഇതിനകം ശ്രദ്ധേയനായ ജസ്വിന്‍ പടയാട്ടില്‍ സവിശേഷമായ രീതിയില്‍ അണിയിച്ചൊരുക്കിയ സ്‌നേഹമാം ഈശോയേ എന്ന ഗാനം ലോകഭക്തിഗാനരംഗത്ത് തന്നെ ചരിത്രം രചിച്ചിരിക്കുകയാണ്.

കാരണം പതിനെട്ട് വയസില്‍ താഴെയുള്ള 183 ഗായകരെ 14 രാജ്യങ്ങളില്‍ നിന്നായി കണ്ടെത്തി അവരെക്കൊണ്ട് പാടിപ്പിച്ചിരിക്കുന്ന ഗാനമാണ് ഇത്. ജസ്വിന്റേതു തന്നെയാണ് വരികളും ഈണവും. പള്ളിയിലെ ഗായകസംഘത്തില്‍ നിന്ന് വളര്‍ന്നുവന്ന സംഗീതജീവിതമാണ് ഇദ്ദേഹത്തിന്റേത്.

നാല്പതോളം ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്കിയിട്ടുള്ളതില്‍ പതിനഞ്ച് ഗാനങ്ങളുടെ വരികളും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. യുകെ മലയാളിയാണ്.

ഫഌട്ട്: രാജേഷ് ചേര്‍ത്തല, ഗിറ്റാര്‍: ജിന്റോ ചാലക്കുടി, വയലിന്‍: ഫ്രാന്‍സിസ് സേവ്യര്‍,കീ ബോര്‍ഡ് ഡെനി ഡെന്‍സില്‍ ഫെര്‍ണാണ്ടസ്, ഫൈനല്‍ മിക്‌സിംങ് ഫ്രാന്‍സിസ് എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍.

അവതരണത്തിലും ഈണത്തിലും വ്യത്യസ്തമായ ഈ ഗാനം ശ്രോതാക്കള്‍ക്ക് നവ്യമായ ഒരു അനുഭവമാണ് പകര്‍ന്നുനല്കുന്നത്. ജസ്വിന്‍ പടയാട്ടില്‍ ഒഫീഷ്യലിലാണ് ഈ വെര്‍ച്വല്‍ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?v=KRbeRqzSeiI&feature=youtu.be



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.