ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം വിരമിച്ചു, ബിഷപ് ഡോ ജോസഫ് കരിയില്‍ കെ ആര്‍എല്‍സിസി പ്രസിഡന്റ്

കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെയും ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയായ കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റായി കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇരുസമിതികളുടെയും അധ്യക്ഷസ്ഥാനത്തുനിന്ന് ആര്‍ച്ച് ബിഷപ് ഡോ എം സൂസൈപാക്യം വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

നെയ്യാറ്റിന്‍ കര രൂപതാധ്യക്ഷനായ ബിഷപ് ഡോ വിന്‍സെന്റ് സാമുവലാണ് രണ്ടു സമിതികളുടെയും വൈസ് പ്രസിഡന്റ്. പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ സെക്രട്ടറി ജനറലായും തിരഞ്ഞെടുക്കപ്പെട്ടു.

ആര്‍ച്ച് ബിഷപ് ഡോ സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന മെത്രാന്മാരുടെ വാര്‍ഷികസമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.