ആത്മാവിന്റെ രക്ഷയാകുന്ന ഈ ഒറ്റവരി പ്രാര്‍ത്ഥന ചൊല്ലൂ,അനുഗ്രഹം നേടാം

ആത്മാവിന്റെ രക്ഷയാകുന്ന ഒറ്റവരി പ്രാര്‍ത്ഥന ഈശോ സിസ്റ്റര്‍ എം കൊണ്‍സൊലാത്തായ്ക്ക് നല്കിയതാണ്. ഈശോമറിയം ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമേ എന്നതാണ് ഈ ഒറ്റവരി പ്രാര്‍ത്ഥന.

ഈശോ നല്കിയ ദര്‍ശനത്തില്‍ തുടര്‍ന്ന് ഇപ്രകാരം പറയുന്നു:

കൊണ്‍സൊലാത്ത നീ എന്നെ സ്‌നേഹിക്കുക. നിന്റെ സ്‌നേഹം എന്നെ ആനന്ദിപ്പിക്കുന്നു. തുടര്‍ച്ചയായി എന്നെ സ്‌നേഹിക്കുക. മറ്റെല്ലാം മറക്കുക. നിന്റെ ഹൃദയം മഞ്ഞുകട്ടയോ ഇരുമ്പോ ആയിക്കൊള്ളട്ടെ. അത് ഒരു പ്രതിബന്ധമല്ല. തുടര്‍ച്ചയായ ഈ സ്‌നേഹത്തിന്റെ പ്രവാഹത്തില്‍ എല്ലാം അടങ്ങുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.