സൗത്ത് കൊറിയായില്‍ സഭയുടെ വളര്‍ച്ച മന്ദഗതിയില്‍

സിയൂള്‍: സൗത്ത് കൊറിയയില്‍ സഭയുടെ വളര്‍ച്ച മന്ദഗതിയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സൗത്ത് കൊറിയ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് 2014 ല്‍ സഭയുടെ വളര്‍ച്ച പുരോഗതി പ്രാപിച്ചിരുന്നു. എന്നാല്‍ ആ വളര്‍ച്ച തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാണുന്നില്ല.

കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കൊറിയായുടെ അഭിപ്രായപ്രകാരം സൗത്ത് കൊറിയായിലെ 16 രൂപതകളിലായി 5.91 മില്യന്‍ കത്തോലിക്കരാണുളളത്. ദേശീയ ജനസംഖ്യയുടെ 11 ശതമാനമാണ് ഇത്. 2018 ല്‍ ആകെ 48,000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരുന്നത്.

എന്നാല്‍ 2019 ല്‍ അതിന് ഗണ്യമായ കുറവുണ്ടായി.ഭൂരിപക്ഷ രാജ്യങ്ങളിലെയും പോലെ സൗത്ത് കൊറിയായിലെ കത്തോലിക്കരിലൂം കൂടുതലും പ്രായമായവരാണ്. അഞ്ചില്‍ ഒരാള്‍ അറുപത്തിയഞ്ച് വയസിന് മേലെ പ്രായമുളളവരാണ്. 8.5% ശതമാനം കത്തോലിക്കര്‍ 19 വയസില്‍ താഴെയുള്ളവരാണ്. വൈദികരില്‍ 14 ശതമാനവും 65 വയസിന് മീതെ പ്രായമുള്ളവരാണ്.

സൗത്ത് കൊറിയ സന്ദര്‍ശിച്ചിട്ടുള്ള മാര്‍പാപ്പമാര്‍ രണ്ടുപേരാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ 1984 ലും 1989 ലും സൗത്ത് കൊറിയ സന്ദര്‍ശിച്ചിരുന്നു. പിന്നീട് 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.