സൗത്ത് കൊറിയായില്‍ കത്തോലിക്കാ ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവ്


സിയൂള്‍: സൗത്ത് കൊറിയായില്‍ കത്തോലിക്കാ ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ അമ്പത് ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

1999 മുതല്‍ 2018 വരെയുള്ള കണക്ക് പ്രകാരമാണ് ഇത്. 3.9 മില്യന്‍ കത്തോലിക്കാ പ്രാതിനിധ്യത്തില്‍ നിന്ന് അത് 5.8 മില്യന്‍ ആയി വര്‍ദ്ധിച്ചിട്ടുണ്ട്്. ഇതോടെ 51 മില്യന്‍ ജനസംഖ്യയുള്ള സൗത്ത് കൊറിയായില്‍ കത്തോലിക്കര്‍ 11.1 ശതമാനമായി. സുവോന്‍ രൂപതയിലാണ് വളര്‍ച്ച കുടൂതലായുള്ളത്. 89.1 ശതമാനം. ദാജിയോന്‍, യുജിയോന്‍ഗ്ബു എന്നീ രൂപതകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കൈവരിക്കുന്നു.

വൈദികരുടെ എണ്ണം, അര്‍പ്പിക്കപ്പെടുന്ന കുര്‍ബാനകളുടെ എണ്ണം എന്നിവയിലും ഈ വളര്‍ച്ചാനിരക്ക് പ്രകടമാണ്. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കൊറിയായുടെ കാത്തലിക് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊറിയ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.