ഉദ്ദിഷ്ടകാര്യം സാധിക്കണോ, ലൂര്‍ദ്ദ് മാതാവിനോട് ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതി

ദിവ്യ വൈദ്യനാണ് ഈശോ. അവിടുന്ന് നമ്മുടെ ശാരീരികവും മാനസികവുമായ മുറിവുകളെല്ലാം ഉണക്കാന്‍ സന്നദ്ധനാണ്. പരിശുദ്ധ മാതാവിന്റെമാധ്യസ്ഥത്തിലൂടെയും നിരവധി രോഗസൗഖ്യങ്ങള്‍ അവിടുന്ന് ലോകത്തിന് പ്രദാനം ചെയ്യുന്നു. ലൂര്‍ദ്ദില്‍ അനേകം അത്ഭുതങ്ങളും രോഗസൗഖ്യങ്ങളുമാണ് ഇതിനകം നടന്നിരിക്കുന്നത്. മെഡിക്കല്‍ സയന്‍സിനെ അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള രോഗസൗഖ്യങ്ങള്‍. ശാസ്ത്രത്തെ ഞെട്ടിച്ചുകളഞ്ഞ സൗഖ്യങ്ങള്‍. ലൂര്‍ദ്ദ് മാതാവിനോട് വിശ്വസിച്ചാല്‍ നമ്മുടെ മാനസികവും ശാരീരികവുമായ എല്ലാവിധ രോഗങ്ങളും വിട്ടുപോകുമെന്നാണ് വിശ്വാസം. അതുകൊണ്ട് ആ വിശ്വാസത്തില്‍മ ുറുകെ പിടിച്ച് നമുക്ക് മാതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

ഏറ്റവും പരിശുദ്ധയും അനുഗ്രഹീതയുമായ കന്യകേ ലൂര്‍ദ്ദിലെ ഗ്രോട്ടോയില്‍ ഇടയബാലികയായ വിശുദ്ധ ബെര്‍ണദീത്തയോട് അമ്മ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു, ഞാന്‍ അമലോത്ഭവമാകുന്നു. ഏറ്റവും സൗന്ദര്യവതിയും മാധുര്യമുള്ളവളുമായ അമ്മേ അമ്മയുടെ അമലോത്ഭവത്തെ ഞങ്ങള്‍ ആയിരം തവണ വാഴ്ത്തിപാടുന്നു. ഓ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മേ, കാരുണ്യത്തിന്റെ മാത്വേ, രോഗികളുടെ ആരോഗ്യമോ,പാപികളുടെ സങ്കേതമേ, ദു:ഖിതരുടെ ആശ്വാസമേ അമ്മ ഞങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും ദുരിതങ്ങളും അറിയുന്നുവല്ലോ. അമ്മ അവയിലേക്ക് കാരുണ്യപൂര്‍വ്വം നോക്കേണമേ.
ലൂര്‍ദ്ദിലെ ഗ്രോട്ടോയില്‍ പ്രത്യക്ഷപ്പെട്ടവളേ, ഞങ്ങള്‍ക്ക് ആത്മീയവും ശാരീരികവുമായ രോഗസൗഖ്യം പ്രദാനം ചെയ്യണമേ. അമ്മയിലുള്ള ദൃഢമായ വിശ്വാസത്തോടെ അമ്മയുടെ മാതൃസഹായം ഞങ്ങള്‍ തേടുന്നു ഞങ്ങളെ കൈ വിടരുതേ. ഓ സ്‌നേഹമുള്ള അമ്മേ, അമ്മ ഞങ്ങളുടെ ഈ ആവശ്യം( ആവശ്യം പറയുക) സാധിച്ചുതരണമേ
അമ്മ ഞങ്ങള്‍ക്ക് സാധിച്ചുതരുന്ന ഈ നന്മകളെപ്രതി ഞങ്ങള്‍ എക്കാലവും അമ്മയോട് കൃതജ്ഞതയുള്ളവരായിരിക്കും. അമ്മയുടെ പുണ്യങ്ങള്‍ ഞങ്ങള്‍ അനുകരിക്കുന്നവരുമായിരിക്കും ഓ ലൂര്‍ദ്ദിലെ മാതാവേ, ഈശോയുടെ അമ്മേ അമ്മയ്ക്ക് അമ്മയുടെ പുത്രന് മേല്‍ ഭൂമിയിലെപോല്‍ സ്വര്‍ഗ്ഗത്തിലും സ്വാധീനമുണ്ടല്ലോ. ആ സ്വാധീനമുപയോഗിച്ച് ഞങ്ങള്‍ക്കുവേണ്ടി ഈശോയോട് മാധ്യസ്ഥം യാചിക്കണമേ. ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. ഞങ്ങളുടെ ഈ ആവശ്യത്തെ ദൈവഹിതത്തിന് സമര്‍പ്പിക്കണമേ. ആമ്മേന്‍

ഒമ്പതു ദിവസം ഈ നൊവേന ചൊല്ലുക. ലൂര്‍ദ്ദ് മാതാവ് നമ്മെ അനുഗ്രഹിക്കും. തീര്‍ച്ചമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
3 Comments
 1. വര്ഗീസ് says

  എന്താണ് വിമല ഹൃദയ പ്രീതിഷ്ഠ, അതിനുള്ള, പ്രാർത്ഥനകൾ ഏതൊക്കയാണ്, വിമല ഹൃദയ ജപമാല എന്താണ്, യെങ്ങനെയാണ് അത് ചൊല്ലുന്നത്, മലയാളത്തിൽ, അങ്ങ് എനിക്ക് ഇതെല്ലാം അയച്ചുതരുമോ

  1. Editor Marian Pathram says

   Please check email …sent the reply to your email

 2. Jojo says

  നിങ്ങൾ എന്തിന് ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പരിശുദ്ധ അമ്മ അനേകം സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു വിധം എല്ലാ ജനതകളും ആ പ്രത്യക്ഷീകരണങ്ങളെ പറ്റി അറിവുള്ള വരാണ്. പരിശുദ്ധഅമ്മയുടെ ആ പ്രത്യക്ഷീകരണങ്ങളിൽ ഒക്കെ എപ്പോഴാണ് എന്നോട് മാധ്യസ്ഥം തേടാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു മധ്യസ്ഥനായി ഒരു വനേ ഉള്ളു മനുഷ്യനായ യേശുക്രിസ്തു.

  എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
  1 തിമോത്തേയോസ്‌ 2 : 5

  എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ്‌ ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്‌. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക്‌ ഒരു മധ്യസ്‌ഥനുണ്ട്‌ > നീതിമാനായ യേശുക്രിസ്‌തു.
  1 യോഹന്നാന്‍ 2 : 1
  താങ്കൾ അപ്പോ ദൈവവചനത്തിന് വിരുദ്ധം പറയുകയല്ലേ ചെയ്യുന്നത്.

  അറി വുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത്‌ അറിയുന്നില്ല.
  1 കോറിന്തോസ്‌ 8 : 2

Leave A Reply

Your email address will not be published.