യൗസേപ്പിതാവിന്റെ ആത്മീയതയുടെ പ്രത്യേകതകള്‍ മനസ്സിലാക്കൂ, നല്ല കുടുംബനാഥനും ക്രൈസ്തവനുമാകാന്‍ അത് നമ്മെ സഹായിക്കും

ഈശോയുടെ പരിപാലകനും തിരുക്കുടുംബത്തിന്റെ നായകനുമായിരുന്നു വിശുദ്ധ ജോസഫ്. പരിശുദ്ധ കന്യാമറിയം കഴിഞ്ഞാല്‍ ഏറ്റവും വലിയ വിശുദ്ധനായിട്ടാണ് തിരുസഭ ജോസഫിനെ വണങ്ങുന്നത്. എന്തായിരുന്നു വിശുദ്ധ ജോസഫിന്റെ ആത്മീയ ജീവിതത്തിന്റെ പ്രത്യേകത? അത് നിശ്ശബ്ദതയായിരുന്നു

നസ്രത്തിലെ സ്‌കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത നിശ്ശബ്ദതയായിരുന്നു. നിശ്ശബ്ദത എന്ന് പറയുന്നത് കേള്‍ക്കാനുള്ള സന്നദ്ധതകൂടിയാണ്. ജോസഫ് നിശ്ശബ്ദനായത് ദൈവത്തെ ശ്രവിക്കാന്‍ വേണ്ടിയായിരുന്നു.ജോസഫിന്റെ വിശുദ്ധിയുടെ ഏറ്റവും വലിയ പ്രത്യേകതതന്നെ നിശ്ശബ്ദതയായിരുന്നു

ഈ നിശ്ശബ്ദതയും ശ്രവിക്കലും പല കുടുംബങ്ങളിലും ഇന്ന് ഇല്ലാതായിരിക്കുന്നു. അനുദിനജീവിതത്തിലെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹിച്ചവനായിരുന്നു ജോസഫ്. ജോലികള്‍ എളിമയോടും വിനീത ഹൃദയത്തോടും കൂടി ചെയ്യുവാനാണ് ജോസഫ് നമ്മോട് പറയുന്നത് .

ജോസഫില്‍ നിന്ന് ഈ രണ്ടുഗുണങ്ങള്‍ നാം പഠിക്കുക,



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.