അഭയ കേസ്: നാര്‍ക്കോ പരിശോധകരെ വിസ്തരിക്കാമെന്ന വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അഭയകേസില്‍ പ്രതികളുടെ നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരായ കൃഷ്ണവേണി, പ്രവീണ്‍ പര്‍വതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്ന സിബിഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്.

നാര്‍ക്കോ പരിശോധനയുമായി ബന്ധപ്പെട്ട് മറ്റ് എട്ട് സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.തങ്ങളുടെ അനുമതിയും സമ്മതവുമില്ലാതെയാണ് നുണ പരിശോധനയും നാര്‍ക്കോ പരിശോധനയും നടത്തിയതെന്നും ഇവ മാധ്യമങ്ങള്‍ക്ക് അധികൃതര്‍ ചോര്‍ത്തി നല്കിയതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

2007 ലാണ് ഫാ. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.