റോഡിന് കന്യാസ്ത്രീയുടെ പേര് നല്കി പാക്കിസ്ഥാന്‍ ആദരിച്ചു


കറാച്ചി: വിദ്യാഭ്യാസരംഗത്ത് നിസ്തുലമായ സേവനങ്ങള്‍ കാഴ്ചവയ്ക്കുകയും പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ബേസീര്‍ ഭൂട്ടോ ഉള്‍പ്പടെയുള്ള നിരവധി പ്രശസ്തരുടെ അധ്യാപികയും ആയിരുന്ന സിസ്റ്റര്‍ ബെര്‍ക്കുമാന്‍സിന്റെ പേരിലായിരിക്കും കറാച്ചിയിലെ ഈ റോഡ് ഇനി അറിയപ്പെടുക. ക്ലിഫ്റ്റണിലാണ് സിസറ്റര്‍ ബര്‍ക്കുമാന്‍സ് റോഡ്. ഇന്നലെ കമ്മീഷണര്‍ അലി ഷാല്‍വാനി നിരവധി അധ്യാപകരുടെയും കന്യാസ്ത്രീകളുടെയും സാന്നിധ്യത്തില്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ലണ്ടനില്‍ ജനിച്ച സിസ്റ്റര്‍ ബെര്‍ക്കുമാന്‍ 24 വയസിലാണ് പാക്കിസ്ഥാനില്‍ എത്തിയത്. തുടര്‍ന്നുള്ള നീണ്ട അറുപത് വര്‍ഷങ്ങള്‍ മുസ്ലീം ഭൂരിപക്ഷരാജ്യമായ പാക്കിസ്ഥാനില്‍ വിദ്യാഭ്യാസരംഗത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്തിന്റെ പരമോന്നത അവാര്‍ഡായ സിറ്റാറ ക്വയ്ദ് അസാം നല്കി രാജ്യം 2012 ല്‍ സിസ്റ്ററെ ആദരിച്ചിരുന്നു.

2019 ല്‍ ലണ്ടനിലെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി ഇന്റര്‍ഫെയ്ത്ത് റിലേഷന്‍ വര്‍ദ്ധിപ്പിച്ചതിലുള്ള സംഭാവനകള്‍ക്കായി ബെനഡിക്ട് മെഡല്‍ നല്കിയും സിസ്റ്ററെ ആദരിച്ചിരുന്നു. കറാച്ചിയിലെ ജീസസ് ആന്റ് മേരി കോണ്‍വെന്റില്‍ 89 ാം വയസില്‍ വിശ്രമജീവിതം നയിക്കുകയാണ് സിസ്റ്റര്‍ ബെര്‍ക്കുമാന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.