ഞാന്‍ ക്രിസ്തുവിന്റെ വലിയൊരു ആരാധകന്‍: എം. ജി ശ്രീകുമാര്‍

ഞാനൊരു ഹിന്ദുവാണ്. എങ്കിലും എനിക്ക് ക്രിസ്റ്റിയാനിറ്റിയോട് പ്രത്യേകിച്ച് ജീസസ് ക്രൈസ്റ്റിനോട് എന്തോ ഒരു വല്ലാത്ത ഇഷ്ടമുണ്ട്. ക്രിസ്തുവിന്റെ സ്പര്‍ശം എനിക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജീവിതത്തിലെ വളരെ വിഷമകരമായ സാഹചര്യങ്ങളിലും തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലും ഒക്കെ എനിക്ക് ക്രി്‌സ്തുവിന്റെ ശക്തി തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്തോ ഒരു ശക്തി…

അമേരിക്കയിലെ 16 സ്‌റ്റേറ്റ്‌സുകളില്‍ ഞാന്‍ പാടിയ ഒരു ഗാനമാണ് ഇത്രത്തോളം യഹോവ സഹായിച്ചു. അത് പാടിയപ്പോള്‍ എനിക്ക് ഉണ്ടായ അനുഭവം… ഞാന്‍ അത് പാടി തിരികെ കേരളത്തിലെത്തിയപ്പോള്‍ എന്നെ തേടിവന്നത് ദേശീയ അവാര്‍ഡായിരുന്നു. ഒരു കാര്യം തറപ്പിച്ചുപറയാം ഞാന്‍ ക്രിസ്തുവിന്റെ വലിയൊരു ആരാധകനാണ്. എല്ലാ കാര്യങ്ങളും ചെയ്യുമ്പോഴും ഞാന്‍ ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കാറുണ്ട്.

( ഒരു വീഡിയോ ആസ്പദമാക്കി തയ്യാറാക്കിയത്)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.