ശ്രീലങ്ക; ഈസ്റ്റര്‍ ദിനത്തിലെ ചാവേറാക്രമണത്തില്‍ തകര്‍ന്ന ദേവാലയം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിച്ചു

കൊളംബോ: ശ്രീലങ്കപര്യടനം നടത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപോ സെന്റ് ആന്റണീസ് ഷ്രൈന്‍ സന്ദര്‍ശിച്ചു. 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ബോംബ് സ്‌ഫോടനം നടന്ന ദേവാലയങ്ങളിലൊന്നാണ് ഇത്. ഐഎസ് തേര്‍വാഴ്ച നടത്തിയ ഇവിടം സന്ദര്‍ശിക്കാന്‍ സാധിച്ചത് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു സംഭവമാണെന്ന് മൈക്ക് പോംപോ പറഞ്ഞു.

രണ്ടു കത്തോലിക്കാ ദേവാലയങ്ങളും ഒരു ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ദേവാലയവും നാലു ഹോട്ടലുകളുമാണ് അന്ന് ഐഎസ് ആക്രമിച്ചത്. 259 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും അതില്‍ അഞ്ചുപേരെ അടുത്തയിടെ ഗവണ്മെന്റ് വിട്ടയച്ചിരുന്നു.

ഒരാഴ്ച നീളുന്ന ലോകപര്യടനങ്ങളുടെ ഭാഗമായാണ് മൈക്ക് പോംപോ ശ്രീലങ്കയിലെത്തിയത്. ഇന്ത്യ, ഇഡോനേഷ്യ, വിയറ്റ്‌നാം എന്നിവയാണ് ഇദ്ദേഹം സന്ദര്‍ശിക്കുന്ന ഇതരരാജ്യങ്ങള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.