ശ്രീലങ്ക; ഐഎസ് തന്നെ, ലക്ഷ്യം ക്രൈസ്തവരും


കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തു. അല്‍ അമാഖ് ന്യൂസ് പോര്‍ട്ടല്‍ എന്ന ഔദ്യോഗികവാര്‍ത്താ മാധ്യമത്തിലൂടെയാണ് ഐഎസ് ശ്രീലങ്കന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ബോംബാക്രമണം ക്രൈസ്തവര്‍ക്ക് നേരെയുള്ളതാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം 321 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ഞൂറിലേറെ പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരില്‍ മലയാളിയുള്‍പ്പടെ എട്ടു ഇന്ത്യക്കാരും പെടുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.