മാര്‍പാപ്പയുടെ മുമ്പില്‍ പരാതി സമര്‍പ്പിക്കാന്‍ നീക്കം, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ കര്‍ദിനാള്‍ സാന്ദ്രിക്ക് കത്തയച്ചു

മാനന്തവാടി: അച്ചടക്കനടപടികളെ തുടര്‍ന്ന് എഫ്‌സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തിപരമായി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അപ്പീല്‍ നല്കാന്‍ നീക്കം നടത്തുന്നു. തന്നെ പുറത്താക്കിയതിനെതിരെയാണ് പാപ്പയ്ക്ക് പരാതി നല്കാന്‍ സിസ്റ്റര്‍ ലൂസി തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി പൊന്തിഫിക്കല്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഓറിയന്റല്‍ ചര്‍ച്ചസ് പ്രിഫെക്ട് കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിക്ക് കത്തയച്ചു.

segnatura apostolica എന്ന വത്തിക്കാനിലെ സുപ്രീം ട്രൈബ്യൂണലിന് മുമ്പാകെ വിഷയം അവതരിപ്പിക്കാന്‍ തനിക്ക് സാഹചര്യം നല്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നീതിബോധത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കത്ത് പറയുന്നു.

സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ എഫ്‌സിസിയുടെ നടപടി വത്തിക്കാന്‍ ശരിവച്ചിരുന്നു. എന്നാല്‍ അപ്പീല്‍ നല്കാനുള്ള അവകാശമുണ്ടെന്നും അതില്‍ വ്യക്തമാക്കിയിരുന്നു.

പോപ്പ് യൂജിനസ് നാലാമന്‍ പതിമൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണ് പരിശുദ്ധ സിംഹാസനത്തിന്റെ ഏറ്റവും ഉയര്‍ന്ന ട്രൈബ്യൂണലായ segnatura apostolica. 1967 ല്‍ പോള്‍ ആറാമന്‍ ഇതിനെ പുന:സംഘടിപ്പിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.