വിശുദ്ധ അഗതയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന ദേവാലയം ആക്രമിക്കപ്പെട്ടു, തിരുവോസ്തി മലിനമാക്കപ്പെട്ടു

ഇറ്റലി: വിശുദ്ധ അഗതയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന റോമിലെ ദേവാലയം ആക്രമിക്കപ്പെട്ടു. വിശുദ്ധരൂപങ്ങളുടെ നേരെയും ആക്രമണവും നടന്നു. ഇതിന് പുറമെ സക്രാരിയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ കുര്‍ബാന വാരിവിതറിയ നിലയിലും കാണപ്പെട്ടു.

മോഷണ ശ്രമത്തിനിടയിലാണ് ഇവ നടന്നതെന്നാണ് കരുതപ്പെടുന്നത്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയാണ് അഗത.

ദേവാലയ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.