അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്ന്

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്ന് ആഘോഷിക്കുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ സാമൂഹികഅകലവും ആരോഗ്യസുരക്ഷയും കണക്കിലെടുത്ത് ചടങ്ങ് മാത്രമായി നടത്തിയിരുന്ന കഴിഞ്ഞ രണ്ടുവര്‍ഷത്തെ തിരുനാളുകള്‍ക്ക് പകരം ഇത്തവണ ആഘോഷമായിട്ടാണ് തിരുനാള്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

10.30 ന് ഇടവകപ്പള്ളിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കും.12 ന് പ്രദക്ഷിണം.രാവിലെ ഏഴുമുതല്‍ നേര്‍ച്ചയപ്പം വിതരണം ചെയ്യും. ഭാരതത്തിന്റെ ലിസ്യൂ എന്നാണ് ഭരണങ്ങാനം അറിയപ്പെടുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.