കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുകയാണോ വിശുദ്ധ അന്നായോട് പ്രാര്‍ത്ഥിക്കൂ

വിവാഹജീവിതം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന അനേകം ദമ്പതിമാരുണ്ട് നമുക്ക് ചുറ്റിനും. അതുപോലെ മക്കളുടെ ദുസ്സ്വഭാവമോര്‍ത്ത് വിഷമിക്കുന്നവരുമുണ്ട്. മക്കളെ നേര്‍വഴിയില്‍ നയിക്കാന്‍ കഴിയാതെ നിസ്സഹായതയില്‍ കഴിയുന്നവരുമുണ്ട്.

ഇത്തരക്കാരെല്ലാം ഉറപ്പായും മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കേണ്ട ഒരു വിശുദ്ധയാണ് അന്ന. അന്നാ പുണ്യവതി ആരാണെന്ന് നമുക്കറിയാം. പരിശുദ്ധ മറിയത്തിന്റെ അമ്മ. മാതാവിനെ പോലെയുള്ള ഒരു മകളെ വളര്‍ത്തി ലോകത്തിന് സമ്മാനിച്ച അന്നാ എത്രയോ വിശുദ്ധയാണെന്ന് നമുക്ക് ഊഹിക്കാമല്ലോ. മക്കളില്ലാതെ വിഷമിച്ച ഒരു കാലം അന്നായുടെയും ജീവിതത്തിലുണ്ടായിരുന്നുവെന്നും നാം ഓര്‍മ്മിക്കണം. അതുകൊണ്ടുതന്നെ വിശുദ്ധ അന്നായോട് മക്കള്‍ക്കുവേണ്ടി, മക്കള്‍ ജനിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം.

ഓ വിശുദ്ധ അന്നായേ മക്കളില്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ ദയനീയാവസ്ഥകളുടെ മേല്‍ കൃപയായിരിക്കണമേ. ഒരു കുഞ്ഞിനെ ലാളിക്കാനും സ്‌നേഹി്ച്ചുവളര്‍ത്താനും ദൈവേഷ്ടത്തിന് അനുസരിച്ചു ആകുഞ്ഞിന്റെ ഭാവി രൂപപ്പെടുത്താനും സാധിക്കത്തക്ക വിധത്തില്‍ ഞങ്ങളുടെ ദാമ്പത്യജീവിതത്തെ അനുഗ്രഹമാക്കണമേ. പരിശുദ്ധ അമ്മയെപോലെ, ഈശോയെ പോലെ ഒരു കുഞ്ഞിനെ നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.